തിരുവനന്തപുരം
ജലജീവൻ മിഷൻ പൈപ്പിടാൻ പഞ്ചായത്ത് റോഡ് കുഴിക്കുമ്പോൾ മുൻകൂർ പണം കെട്ടിവയ്പ്പിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. ജല അതോറിറ്റിയുമായി ഇക്കാര്യം ചർച്ച ചെയ്യും. സംസ്ഥാന–-ദേശീയ പാതകളിൽ മിഷൻ മുൻകൂർ പണം കെട്ടിവയ്ക്കുന്നുണ്ട്. ഫണ്ട് ലഭ്യമല്ലെന്ന കാരണത്താൽ തദ്ദേശ റോഡുകളുടെ അറ്റകുറ്റപ്പണി നടക്കുന്നില്ലെന്ന വാദം ശരിയല്ല. ബജറ്റിന്റെ ഭാഗമായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ജലജീവൻ മിഷൻ പ്രവൃത്തി പൂർത്തിയാകുന്ന മുറയ്ക്ക് പ്രവൃത്തിക്ക് മുൻഗണന നൽകുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്നും ടി വി ഇബ്രാഹിമിന്റെ ഉപക്ഷേപത്തിന് മന്ത്രി മറുപടി നൽകി.