യുഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തിയ സാചര്യത്തിലായിരുന്ന ജോസ് കെ മാണി നേരത്തെ രാജ്യസഭാ അംഗത്വം രാജിവെച്ചത്. ഈ സാഹചര്യത്തിലാണ് കേരള കോൺഗ്രസിന് തന്നെ സീറ്റ് നൽകാൻ മുന്നണി തീരുമാനിച്ചത്.
Also Read :
നേരത്തെ സമാന സാഹചര്യത്തിലായിരുന്നു രാജ്യസഭാ സീറ്റ് ഇടതുമുന്നണി എൽജെഡിയ്ക്ക് നൽകിയത്. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്നപ്പോൾ തങ്ങളുടെ രാജ്യസഭാ സീറ്റ് എൽജെഡി രാജിവെച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് വന്നപ്പോൾ എൽജെഡിയ്ക്ക് തന്നെ മുന്നണി സീറ്റ് നൽകി. ഇതിന് സമാനമാണ് നിലവിലെ സാഹചര്യവും കാലാവധി പൂർത്തിയാകാൻ വർഷങ്ങൾ ബാക്കിയിരിക്കെ ആയിരുന്നു ജോസ് കെ മാണി രാജിവെച്ചത്. അതുകൊണ്ട് തന്നെയാണ് ഈ സീറ്റ് കേരളാ കോൺഗ്രസിന് തന്നെ മുന്നണി നൽകുന്നത്.
Also Read :
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റിന്‍റെ കാലാവധി 2024 ജൂലായ് 1 വരെയാണ്. കഴിഞ്ഞ ജനുവരി 11നായിരുന്നു ജോസ് കെ മാണി രാജ്യസഭാ അംഗത്വം രാജിവച്ചത്. നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ജോസ് കെ മാണിയ്ക്ക് പുറമെ സ്റ്റീഫൻ ജോർജ് ഉൾപ്പെടെയുള്ള പേരും ഉയർന്ന് കേട്ടിരുന്നു. തെരഞ്ഞെടുപ്പിന്‍റെ നാമനിർദേശ പത്രികാ സമർപ്പണം നവംബർ 16നാണ്. നവംബർ 29ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലും അതേ ദിവസമാണ്.