കണ്ണൂര്‍> മുല്ലപ്പെരിയാറിലെ മരംമുറി വിഷയം സര്‍ക്കാരുമായി ബന്ധപ്പെട്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്. സര്‍ക്കാര്‍ നിയമസഭയില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.പ്രതിപക്ഷം പറയുന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലല്ല, വസ്തുതകളുമായി ബന്ധപ്പെട്ട് കൃത്യമായി കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
തീരുമാനം മരവിപ്പിച്ച സ്ഥിതിക്ക് അത് സംബന്ധിച്ച ചോദ്യങ്ങളും ആക്ഷേപങ്ങളും അപ്രസക്തമാണെന്നും എ വിജയരാഘവന് വ്യക്തമാക്കി.