Also Read :
ശബ്ദരേഖയിൽ ബിജെപി നൽകിയ 10 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച് പ്രസീതയും സി കെ ജാനുവും തമ്മിൽ സംസാരിക്കുന്നതാണുള്ളതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശബ്ദരേഖ കേസിൽ നിര്‍ണായക തെളിവാകുമെന്നാണ് റിപ്പോര്‍ട്ട്.
തന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ക്രൈംബ്രാഞ്ച് ഇത് കണ്ടെത്തിയത് എന്ന് പ്രസീത അഴീക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു. പിടിച്ചെടുത്ത സംഭാഷണത്തിന്റെ ശബ്ദപരിശോധനയും നടത്തിയിട്ടുണ്ട്. അന്വേഷണം അവസാനഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ചിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
Also Read :
കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനേയും സി കെ ജാനുവിനേയും ഉടൻ ചോദ്യം ചെയ്തേക്കും.
നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയാകൻ ജെആർപി നേതാവ് സി കെ ജാനുവിന് കെ സുരേന്ദ്രൻ 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് ശബ്‌ദ സാമ്പിളുകൾ പരിശോധിക്കുന്നത്.
Also Read :
കേസിൽ ഇരുവരുടെയും ശബ്‌ദപരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച് നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് വച്ച് സി കെ ജാനുവിന് കെ സുരേന്ദ്രൻ 10 ലക്ഷവും സുൽത്താൻ ബത്തേരിയിലെ റിസോർട്ടിൽ വെച്ച് ബിജെപി ജില്ലാ ഭാരവാഹികൾ വഴി 25 ലക്ഷവും കൈമാറിയെന്നായിരുന്നു ജെആർപി നേതാവ് പ്രസീത അഴീക്കോടിന്റെ ആരോപണം.