ഹരിപ്പാട്> കോവിഡ് ബാധിച്ചു മരിച്ചയാളുടെ ഭാര്യയും കുഞ്ഞും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍. കോവിഡ് ബാധിച്ചു മരിച്ച ഹരിപ്പാട് വെട്ടുവേനി നെടുവേലില്‍ സൂര്യന് നമ്പൂതിരിയുടെ ഭാര്യ അദിതിയും അഞ്ചുമാസം പ്രായമുള്ള മകന് കല്‍ക്കിയുമാണ് മരിച്ചത്.
ചെങ്ങന്നൂര്‍ ആലായിലെ അദിതിയുടെ വീട്ടിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.