കൊച്ചി
പാളം അറ്റകുറ്റപ്പണിമൂലം ട്രെയിനുകൾ റദ്ദാക്കി. നവംബർ പതിനെട്ടിനുള്ള എറണാകുളം ജങ്ഷൻ–-ആലപ്പുഴ എക്സ്പ്രസ് (ട്രെയിൻ നമ്പർ 06449), ആലപ്പുഴ–-എറണാകുളം ജങ്ഷൻ എക്സ്പ്രസ് (06452), ഷൊർണൂർ ജങ്ഷൻ–-എറണാകുളം ജങ്ഷൻ മെമു (06017) എന്നിവ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പതിനേഴിനും പതിനെട്ടിനുമുള്ള 06341 ഗുരുവായൂർ–-തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി തൃശൂരിൽനിന്ന് സർവീസ് ആരംഭിക്കും. പതിനാറിനും പതിനേഴിനുമുള്ള പുനലൂർ–-ഗുരുവായൂർ സ്പെഷ്യൽ (06327), പതിനെട്ടിനുള്ള ഗുരുവായൂർ–-പുനലൂർ സ്പെഷ്യൽ (06328), പതിനേഴിനുള്ള ചെന്നൈ എഗ്മോർ–-ഗുരുവായൂർ എക്സ്പ്രസ് (06127) എന്നിവ തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
പതിനേഴിനുള്ള കാരയ്ക്കൽ–-എറണാകുളം എക്സ്പ്രസ് (06187) വടക്കാഞ്ചേരിയിലും പത്തൊമ്പതിനുള്ള കണ്ണൂർ–-എറണാകുളം ഇന്റർസിറ്റി (06306) ഷൊർണൂർ ജങ്ഷനിലും യാത്ര അവസാനിപ്പിക്കും.
പതിനാറിനുള്ള ഹസ്രത്ത് നിസാമുദീൻ–-എറണാകുളം ജങ്ഷൻ മംഗള എക്സ്പ്രസ് (02618) 25 മിനിറ്റും പതിനെട്ടിനുള്ള എറണാകുളം ജങ്ഷൻ–-കണ്ണൂർ ഇന്റർസിറ്റി (06305) 10 മിനിറ്റും പതിനെട്ടിനുള്ള കൊച്ചുവേളി–-ലോകമാന്യതിലക് ദ്വൈവാര സൂപ്പർഫാസ്റ്റ് (01214) 50 മിനിറ്റും വൈകും.















