Also Read:
‘മുല്ലപ്പെരിയാറിലെ കാര്യങ്ങള്‍ സുപ്രീം കോടതി പറയുന്നത് അനുസരിച്ചാണ് നടക്കുക. അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേരളവുമായി പ്രശ്നങ്ങള്‍ക്ക് താത്പര്യമില്ല’, മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാറിലെ ബേബി ഡാം പരിസരത്തെ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവ് കേരള സര്‍ക്കാര്‍ റദ്ദാക്കിയതില്‍ ഇടപെടാനാകില്ലെന്നും ദുരൈമുരുകന് മുമ്പ് പ്രതികരിച്ചിരുന്നു. അത് വൈകാരികമായ വിഷയമാണെന്നും അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ താത്പര്യമില്ലെന്നും നേരത്തെ ഡാം തുറന്നത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയാക്കണമെന്നാണ് സമരസമിതി ഉന്നയിക്കുന്നത്. ജല കമ്മീഷന് ശുപാര്‍ശ ചെയ്തിരുന്നത് 136 അടിയായി ജലനിരപ്പ് നിജപ്പെടുത്തണമെന്നാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് സുപ്രീംകോടതിയിലെ ഹര്‍ജിക്കാരനായ ജോ ജോസഫ്. സുപ്രീം കോടതിയില്‍ നല്കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഈ ആവശ്യം.
Also Read:
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നവംബര്‍ 10 വരെ 139.5 അടിയായി ക്രമീകരിക്കാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതില്‍ കൂടുതല്‍ ജലനിരപ്പ് ഉയര്‍ത്തണോ എന്നത് നവംബര്‍ 11 ന് സുപ്രീം കോടതി പരിശോധിക്കും.