Also Read:
കൂടാതെ, സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തിനെതിരെയും യൂത്ത് കോണ്‍ഗ്രസ് പ്രചാരണവും പ്രക്ഷോഭവും ആരംഭിക്കുമെന്നും ടിറ്റോ ആന്റണി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ലൊക്കേഷനുകളില്‍ ബൗണ്‍സര്‍മാരെയും ഗുണ്ടകളെയും അണിനിരത്തിയാണ് പലയിടത്തും ചിത്രീകരണം നടത്തുന്നത്. ഇവര്‍ ജനങ്ങളെ ആട്ടിയകറ്റുകയും ചോദ്യം ചെയ്താല്‍ മര്‍ദനം ഉള്‍പ്പെടെ നേരിടേണ്ടി വരുന്ന സാഹചര്യം ഉണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
രാജ്യത്തെ ഇന്ധനവില വര്‍ധനയ്ക്ക് എതിരായ കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനിടെ നടന് ജോജു ജോര്‍ജ് പ്രതിഷേധിച്ചതും തുടര്‍ന്ന് കാര്‍ തകര്‍ത്തതും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ തീരുമാനത്തിന് കാരണം. കാര്‍ ആക്രമിച്ചതിന് അറസ്റ്റിലായ മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള പ്രതികള്‍ റിമാന്‍ഡിലാണ്. ജോജുവിന്റെ കാര്‍ ആക്രമിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് സമരത്തിനിടയിലേക്ക് നടന് മനഃപൂര്‍വ്വം നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
Also Read:
സിനിമാ ചിത്രീകരണത്തിനിടയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. എറണാകുളത്ത് വച്ച് നടക്കുന്ന ശ്രീനിവാസന് നായകനായെത്തുന്ന കീടം സിനിമയുടെ ചിത്രീകരണത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചു. കാഞ്ഞിരപ്പള്ളില്‍ ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കാഞ്ഞിരപ്പള്ളിയിലെ കുന്നുംഭാഗത്ത് റോഡില്‍ ഗതാഗതം തടസപ്പെടുത്തി നടത്തുന്നതിന് എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.