അമ്പലപ്പുഴ
മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിവേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ ഉദ്യോഗസ്ഥർ തീരുമാനം എടുക്കുന്നത് ശരിയല്ല. സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് വേണ്ടത്. കേരളം ഇന്ധന നികുതി കുറയ്ക്കേണ്ട കാര്യമില്ല. കൂട്ടിയവരാണ് കുറയ്ക്കേണ്ടത്. ആറുവർഷമായി ഇവിടെ ഇന്ധന നികുതി കൂട്ടിയിട്ടില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തേക്കാൾ ഒരുശതമാനം നികുതി എൽഡിഎഫ് സർക്കാർ കുറച്ചിട്ടുണ്ടെന്നും- കാനം പറഞ്ഞു.