അബുദാബി
ട്വന്റി -20 ക്രിക്കറ്റിൽ അപൂർവനേട്ടത്തിലെത്തി അഫ്ഗാനിസ്ഥാൻ സ്പിന്നർ റഷീദ് ഖാൻ. ആകെ 400 വിക്കറ്റായി ഈ ഇരുപത്തിമൂന്നുകാരന്. ന്യൂസിലൻഡിന്റെ മാർടിൻ ഗുപ്റ്റിലിനെ പുറത്താക്കിയതോടെയാണ് റഷീദ്ഖാന് ട്വന്റി -20 നാനൂറ് വിക്കറ്റായത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ്. ഡ്വെയ്ൻ ബ്രാവോയാണ് മുന്നിലുള്ളത്. വെസ്റ്റിൻഡീസ് ഓൾറൗണ്ടർക്ക് 553 വിക്കറ്റുണ്ട്. സുനിൽ നരെയ്ൻ 425, ഇമ്രാൻ താഹിർ–-420 എന്നിവരാണ് റഷീദ്ഖാന് മുന്നിലുള്ളത്.
അഫ്ഗാനായി 56 കളിയിൽ 103 വിക്കറ്റുണ്ട് റഷീദ്ഖാന്. സൺറൈസേഴ്സ് ഹൈദരാബാദിനായി 93ഉം. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗ് ഉൾപ്പെടെ കളിച്ച മറ്റ് ടൂർണമെന്റുകളിൽനിന്നാണ് ബാക്കി വിക്കറ്റുകൾ.