എൻ സി പി നേതാവും വനം വകുപ്പ് മന്ത്രിയുമായ എ കെ ശശീന്ദ്രൻ താൻ അറിയാതെയാണ് ഉത്തരവിറക്കിയതെന്ന് നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി സി ചാക്കോ സർക്കാരിനെതിരെ രംഗത്തെത്തിയത്. വനം മന്ത്രി അറിയാതെയാണ് ഉത്തരവിറക്കിയതെങ്കിൽ അത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും കൂടിയാലോചിച്ച് എടുക്കേണ്ട തീരുമാനമായിരുന്നുവെന്നും ചാക്കോ പറഞ്ഞു.
Also Read :
മന്ത്രിപോലും അറിയാതെ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് എൻ സി പി അധ്യക്ഷൻ വ്യക്തമാക്കിയിരിക്കുന്നത്. മുല്ലപ്പെരിയാറിൽ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി മരം മുറിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ അറിയാതെയെന്നായിരുന്നു വനം മന്ത്രി എ കെ ശശീന്ദ്രൻ രാവിലെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസും അറിയാതെയാണ് തീരുമാനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read :
ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചു. ഉദ്യോഗസ്ഥ തലത്തിൽ മാത്രം തീരുമാനം എടുക്കാന്‍ പാടില്ല. ചീഫ് വൈൽഡ് ലൈഫ് വാര്ഡൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് വനമന്ത്രി പറഞ്ഞിരുന്നു. ബേബി ഡാം പരിസരത്ത് 15 മരങ്ങള്‍ മുറിക്കാനുള്ള അനുവാദമാണ് കേരളം തമിഴ്നാടിന് നൽകിയത്. വനം മുറിക്കാനുള്ള തീരുമാനം അറിഞ്ഞില്ലെന്ന വനം മന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി. മുല്ലപ്പെരിയാർ മരംമുറി അനുമതി മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി ആരോപിച്ചു. ഇത് കൊടുംചതിയെന്നും അദ്ദേഹം പറഞ്ഞു.