തിരുവനന്തപുരം
തൃശൂർ പറവട്ടാനി ചുങ്കത്ത് എസ്ഡിപിഐ ക്രിമിനൽ സംഘം നടത്തിയ നിഷ്ഠുര കൊലപാതകത്തെ സംസ്ഥാന കമ്മിറ്റി അപലപിച്ചു. കൊലയ്ക്കിരയായ സിഐടിയു പ്രവർത്തകൻ ഷമീറിന്റെ വേർപാടിൽ അനുശോചിച്ചു.
ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കേന്ദ്രമന്ത്രി അജയകുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നാലു കർഷകർ, മാധ്യമ പ്രവർത്തകൻ, ബിഹാറിൽ ജന്മിയുടെ ഗുണ്ടകൾ വെട്ടിക്കൊലപ്പെടുത്തിയ ഭൂസമര നേതാവ് അശോക് കേസരി, ഹരിയാനയിലെ ടിക്രിയിൽ ട്രക്ക് കയറി കൊല്ലപ്പെട്ട മൂന്നു കർഷകവനിതകൾ, ഹരിയാനയിലെ കർണാലിൽ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട കർഷകസമര സേനാനി സുശീൽ കാജൽ എന്നിവരുടെ കൊലപാതകങ്ങളെ സംസ്ഥാന കമ്മിറ്റി അപലപിച്ചു.
അതിതീവ്ര മഴയിലും മഴവെള്ളപ്പാച്ചലിലും ഉരുൾപൊട്ടലിലും കോട്ടയം, ഇടുക്കി ജില്ലകളിൽ ജീവൻ നഷ്ടപ്പെട്ടവർ, പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കൊല്ലം ഓടാനവട്ടം കടവൂരിലെ സൈനികൻ വൈശാഖ്, സിപിഐ എം മുൻ പാലക്കാട് ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി എം അബൂബക്കർ, കേന്ദ്ര കമ്മിറ്റി അംഗവും ത്രിപുര മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ബിജൻധർ, കേന്ദ്ര കമ്മിറ്റി അംഗവും ത്രിപുര സംസ്ഥാന സെക്രട്ടറിയുമായിരുന്ന ഗൗതംദാസ്, സിപിഐ എം മുൻ തമിഴ്നാട് സംസ്ഥാന കമ്മിറ്റി അംഗം എൻ നൻമാരൻ, തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുൻ അംഗം എ ജി തങ്കപ്പൻനായർ, കെഎസ്കെടിയു എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന അസീസ് റാവൂത്തർ, മഹിളാ അസോസിയേഷൻ മുൻ സംസ്ഥാന കമ്മിറ്റി അംഗം ഡി രാധാദേവി, കർഷകസംഘം തിരുവനന്തപുരം മുൻ ജില്ലാ കമ്മിറ്റി അംഗമായിരുന്ന സുകുമാരപിള്ള, അഖിലേന്ത്യാ അഗ്രികൾച്ചറൽ വർക്കേഴ്സ് യൂണിയൻ പ്രവർത്തക സമിതി അംഗം കെ എസ് അമ്മുക്കുട്ടി, ശ്രീകാര്യം ലോക്കൽ സമ്മേളനത്തിന്റെ ഒരുക്കത്തിനിടെ കുഴഞ്ഞുവീണ് മരിച്ച നന്ദേശ്വരം ബ്രാഞ്ച് സെക്രട്ടറി കെ ജയചന്ദ്രൻ, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കൽപ്പകം യെച്ചൂരി, അഴീക്കോടൻ രാഘവന്റെ സഹധർമിണി കെ മീനാക്ഷി ടീച്ചർ, രക്തസാക്ഷി രാജീവ് പ്രസാദിന്റെ അച്ഛൻ കെ സുദർശനൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന്റെ അമ്മ കെ കെ ശാന്തകുമാരി, മുടവൻമുകൾ മിച്ചഭൂമി സമരത്തിൽ എ കെ ജിക്കൊപ്പം സമരം ചെയ്ത് ജയിലിലടയ്ക്കപ്പെട്ട പാച്ചല്ലൂർ വേലായുധൻനായർ, സിപിഐ എം പറവൂർ താലൂക്ക് കമ്മിറ്റി മുൻ അംഗമായിരുന്ന പി കെ സുബ്രഹ്മണ്യൻ, ചേപ്പാട് കർഷകത്തൊഴിലാളി സമര സേനാനിയും സുശീല ഗോപാലന്റെ ജ്യേഷ്ഠ സഹോദരിയുമായിരുന്ന സി കെ സരോജിനി, സിഐടിയുവിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും മുതിർന്ന നേതാവായിരുന്ന പ്രമീള പന്ഥെ, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറിയും ജനകീയ ഗായകനുമായ വി കെ ശശിധരൻ, കല്ലൂപ്പാറ മുൻ എംഎൽഎ സി എ മാത്യു, സ്വാതന്ത്ര്യസമര സേനാനിയും മാഹി വിമോചന പോരാളിയുമായ മംഗലാട്ട് രാഘവൻ, എസ്എഫ്ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന എം എസ് നാസർ, എണ്ണക്കാട് കുടികിടപ്പ് സമരസേനാനിയുമായിരുന്ന പി ജെ തങ്കമ്മ, മുടവൻമുകൾ മിച്ചഭൂമി സമരസേനാനി എ അപ്പു, മുൻ കേന്ദ്രമന്ത്രി ഓസ്കർ ഫെർണാണ്ടസ്, സ്വാതന്ത്ര്യസമര സേനാനി ആനക്കര വടക്കൻ ജി സുശീല, ആർഎസ്പി നേതാവ് കെ അബ്ദുൾ ഖാദർ, മുൻ ചീഫ് സെക്രട്ടറിയും ഭരണ പരിഷ്കാര കമീഷൻ അംഗവുമായിരുന്ന സി പി നായർ, മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയ്, മലങ്കര കത്തോലിക്കാ സഭയുടെ ഗുരുഗ്രാം രൂപതാ ബിഷപ് ജേക്കബ് മാർ ബർണബാസ്, ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ മലയാളിയായ താണു പത്മനാഭൻ, സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ക്രോസ് ബെൽറ്റ് മണി, അർബുദരോഗ ചികിത്സകനും തിരുവനന്തപുരം ആർസിസി സ്ഥാപക ഡയറക്ടറുമായ ഡോ. എം കൃഷ്ണൻനായർ, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അന്തരിച്ച സി ഭാസ്കരന്റെ മകനുമായ മനേഷ് ഭാസ്കർ, ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഒളിമ്പ്യൻ ഒ ചന്ദ്രശേഖരൻ, പ്രശസ്ത എഴുത്തുകാരനും ഗ്രന്ഥശാലാ പ്രവർത്തകനുമായ പ്രൊഫ. പാലക്കീഴ് നാരായണൻ, സിപിഐ എമ്മിന്റെ വിവിധ ഏരിയാ കമ്മിറ്റി അംഗങ്ങളായിരുന്ന ടി രാധാകൃഷ്ണൻ, എം വി രഘുവരൻ, എം കെ ചെക്കോട്ടി, വേണുഗോപാലൻ, സി പി നാരായണൻ നമ്പ്യാർ, പി ശ്രീധരൻ, മാട്ടൂൽ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി എം വി സഹദേവൻ, ബിരിക്കുളം ലോക്കൽ സെക്രട്ടറിയായിരുന്ന കെ ഭാസ്കരൻ, നടൻ നെടുമുടി വേണു, കാർട്ടൂണിസ്റ്റ് യേശുദാസ്, നടൻ റിസബാവ, നടി ചിത്ര, ചലച്ചിത്ര–- സീരിയൽ നടൻ രമേശ് വലിയശാല, കാഥികനും നാടകനടനുമായ കൊല്ലം ബാബു, മാപ്പിളപ്പാട്ട് കലാകാരൻ വി എം കുട്ടി, പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ കെ നൗഷാദ്, കായികപരിശീലകൻ ഒ എം നമ്പ്യാർ, മദ്ദള കലാകാരൻ തൃശൂർ രാജൻ, കന്നട നടൻ പുനീത് രാജ്കുമാർ, സാഹിത്യകാരൻ പി എ ദിവാകരൻ എന്നിവരുടെ വേർപാടിൽ സംസ്ഥാന കമ്മിറ്റി അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.