ന്യൂഡൽഹി
ത്രിപുരയിൽ വർഗീയ സംഘർഷങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധിച്ച 102 പേർക്കെതിരെ യുഎപിഎ ചുമത്തി. ട്വിറ്ററിൽ അക്കൗണ്ടുള്ള 68 പേർക്കെതിരെയും ഫെയ്സ്ബുക് പോസ്റ്റ് ചെയ്ത 32, യൂട്യൂബുവഴി പ്രതികരിച്ച രണ്ടു പേർക്കെതിരെയുമാണ് കേസ്. വെസ്റ്റ് അഗർത്തല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകൾ നിലവിൽ ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതിഷേധിച്ചാല്‍ അക്രമികളായി മുദ്രകുത്തി വേട്ടയാടുമെന്ന ഭീതി പടര്‍ത്തുകയാണ് ബിജെപി സര്‍ക്കാര്‍. ത്രിപുരയിൽ മുസ്ലിം സമുദായങ്ങൾക്കുനേരെ നടന്ന ആക്രമണങ്ങളിൽ വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ അഭിഭാഷകരായ അൻസാർ ഇൻഡോറി, മുകേഷ് എന്നിവർക്കെതിരെ യുഎപിഎ ചുമത്തിയത് വ്യാപക പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് പുതിയ നടപടി.