ന്യൂഡൽഹി > ബിഹാറിൽ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 40 കടന്നു. ശനിയാഴ്ച സമസ്തിപുരിൽ വിഷമദ്യം കഴിച്ച് നാല് പേർകൂടി മരിച്ചു. വ്യാഴാഴ്ചമുതൽ മുസഫർപുർ, ഗോപാൽഗഞ്ജ്, ബേതിയ എന്നിവിടങ്ങളിൽ വിഷമദ്യം കഴിച്ച് നിരവധി മരണമുണ്ടായി. ബേത്തിയയിൽ 15 പേരും ഗോപാൽഗഞ്ജിൽ 11 പേരും മുസഫർപുരിലും ഹാജിപുരിലും ആറ് പേർ വീതവും മരിച്ചു. നിരവധി പേർ ചികിത്സയിലുള്ളതിനാൽ മരണസംഖ്യ ഉയർന്നേക്കും.
2016 മുതൽ മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ ഈ വർഷംമാത്രം വ്യാജമദ്യം കഴിച്ച് നൂറിലേറെ പേർ മരിച്ചു. ആഘോഷവേളകളിൽ ചിലർ വ്യാജമദ്യം തേടിപ്പിടിച്ച് കഴിക്കുന്നതാണ് ദുരന്തങ്ങളുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി നിതീഷ്കുമാർ പറഞ്ഞു.
मुख्यमंत्री गड़बड़ पर जब बड़बड़ प्रवचन दे रहे है तो इनके बगल में जो भाजपाई मंत्री खड़े है ना, उनके स्कूल के अंदर से दो ट्रक शराब बरामद हुई थी। पुलिस FIR में इसका ज़िक्र भी है। मंत्री के नामज़द भाई को आज तक बिहार पुलिस गिरफ़्तार नहीं कर सकी है। यह इनकी कथित शराबबंदी की सच्चाई है।
— Tejashwi Yadav (@yadavtejashwi) November 5, 2021
സർക്കാരുമായി ബന്ധമുള്ളവരാണ് വ്യാജമദ്യ വിൽപ്പന നടത്തുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഒരു ബിജെപി മന്ത്രിക്ക് സംഭവത്തിൽ പങ്കുണ്ടെന്നും തേജസ്വി ട്വീറ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസെടുത്തു. 20ലേറെ പേർ അറസ്റ്റിലായി. നൂറ് ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തു.