കണ്ണൂർ > തിങ്കളാഴ്ചത്തെ ചക്രസ്തംഭന സമരത്തിൽ പ്രവർത്തകർ അച്ചടക്കം പാലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കൊച്ചിയിലെ വഴിതടയൽ സമരത്തിൽ നടൻ ജോജു ജോർജിനെ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് അഭ്യർഥന.
സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയക്കണമെന്നാവശ്യപ്പെട്ട് പകൽ 11 മുതൽ 15 മിനിറ്റാണ് സമരം. വഴിതടയൽ സമരം സംബന്ധിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് സുധാകരൻ തള്ളി. സതീശന്റെ വ്യക്തിപരമായ അഭിപ്രായമാണത്. കോൺഗ്രസിന് ആ നിലപാടല്ല. ജോജുവിനെ ആക്രമിച്ചതിനെയും സുധാകരൻ ന്യായീകരിച്ചു.