ചിറ്റാര്‍ > ആങ്ങമൂഴിയില്‍ ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന പുലി ഒടുവില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. ആങ്ങമൂഴിക്ക് സമീപം വിളക്കുപാറ ഭാഗത്ത് പുലിയുടെ സ്ഥിരം സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അളിയന് മുക്ക് പ്രദേശത്ത് കെണിവച്ചത്. ഗണപതി മഠത്തില്‍ ഷാബു പിള്ളയുടെ പറമ്പില്‍ സ്ഥാപിച്ച കെണിയിലാണ് വെള്ളിയാഴ്ച പുലര്‍ച്ച പുലി കുടുങ്ങിയത്.
വിളക്കുപാറ ഭാഗത്ത് പുലിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് നാട്ടുകാരുടെ ആവശ്യപ്രകാരം വനപാലകര്‍ ഒരാഴ്ച മുമ്പ് വച്ച കൂട്ടില്‍ കഴിഞ്ഞ 3 ദിവസമായി ഇരയെ ഇട്ടിരിക്കുകയായിരുന്നു. ഇരയെ നോക്കാന്‍ വീട്ടുകാര്‍ എത്തിയപ്പോഴാണ് പുലിയെ കൂടിനുള്ളില്‍ കാണുന്നത്. എട്ടോളം വളര്‍ത്തു നായ്ക്കളെയും നിരവധി വളര്‍ത്തു ജീവികളെയും പുലി ആക്രമിച്ചിരുന്നു. സന്ധ്യകഴിഞ്ഞ് ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിഞ്ഞു കൂടുകയായിരുന്നു.
ഗ്രൂഡ്രിക്കല്‍ റേഞ്ചില്‍ കൊച്ചു കോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കോന്നിയില്‍ നിന്നും വനം വകുപ്പ് വെറ്റിനെറി ഡോ: ശ്യാംചന്ദ്രന്‍ എത്തി പരിശോധിച്ചശേഷം ഗ്രൂഡ്രിക്കല്‍ ഫോറസ്റ്റ് റേഞ്ച് ആഫീസര്‍ എസ് മണി, കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ മനോജ് കെ ചന്ദ്രന്, റാപ്പിഡാക്ഷന്‍ ടീം എന്നിവരുടെ നേതൃത്വത്തില്‍ വനപാലക സംഘം പുലിയെ ഗവി വനമേഖലയില്‍ ഇളം പമ്പഭാഗത്ത് തുറന്നുവിട്ടു. എകദേശം രണ്ടു വയസ്സു പ്രായമുള്ള പെണ് വര്‍ഗ്ഗത്തില്‍പ്പെട്ട പുലിയാണ്