തിരുവനന്തപുരം> സിപിഐ എം പി ബി അംഗം എസ് രാമചന്ദ്രന് പിള്ളയെ പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയക്ക് വിധേയനാക്കി. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയാണ് നടത്തിയത്. പി ബി യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നാല് ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ നടത്തിയ പരിശോധനയിലാണ് പിത്താശയത്തില്‍ കല്ല് കണ്ടെത്തിയത്. കേരളത്തില്‍ തിരിച്ചെത്തി വീട്ടില്‍ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന എസ്ആര്‍പി സുഖംപ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു