തൃശ്ശൂർ: ആറാട്ടുപുഴയിൽ കാണാതായ രണ്ടു കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഗൗതം സാഗർ (14)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒഴുക്കിൽ പെട്ട 15-കാരൻ ഷിജിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
ഇരിങ്ങാലക്കുട ഫയർസ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും എൻഡിആർഎഫ് സംഘവും ഉൾപ്പെടെയുള്ളവർ എത്തിയാണ് തിരച്ചിൽ നടത്തുന്നത്.
വ്യാഴാഴ്ചഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. സമീപത്തുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് കൈകാൽ കഴുകാൻ മന്ദാരക്കടവിൽ എത്തിയതാണ് കുട്ടികൾ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പുഴയിലെ ജലനിരപ്പ് ഉയർന്നിരുന്നു. ആറോളം കുട്ടികൾ പ്രദേശത്ത് ഉണ്ടായിരുന്നു.