ഗ്രൂപ്പുകളാണു പാര്‍ട്ടിയെ നശിപ്പിച്ചത്. പാര്‍ട്ടി തന്‍റെ കൈപ്പിടിയില്‍ വരുമെന്ന് ആശങ്കയുള്ളതുകൊണ്ടാണ് ഗ്രൂപ്പ് നേതൃത്വങ്ങള്‍ മാറ്റങ്ങളെ എതിര്‍ക്കുന്നതെന്നും സുധാകരൻ വിമർശിച്ചു. “ഇന്നലെവരെ തങ്ങൾ കൈയ്യാളിയ അധികാരങ്ങൾ, അത് പാർട്ടിയുടെ സംഘടനാ നേതൃത്വത്തിലേക്ക് മാറ്റം ചെയ്യപ്പെടുമോ എന്ന ആശങ്ക. ഇവരുണ്ടാക്കുന്ന അജണ്ടയും ഇവരുണ്ടാക്കുന്ന തീരുമാനങ്ങളുമായിരുന്നു കോൺഗ്രസിന്‍റെ തീർപ്പ്. ഇത് കൈയ്യിൽ നിന്ന് നഷ്ടപ്പെടുമോ എന്ന് വരുമ്പോ ഉണ്ടാകുന്ന ആശങ്ക” കെ സുധാകരൻ പറഞ്ഞു.
Also Read :
സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച സുധാകരൻ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും എതിർക്കുന്നവർക്ക് മത്സരിച്ച് തോൽപ്പിച്ചാൽ പോരെയെന്നും ചോദിച്ചു. കെഎസ് ബ്രിഗേഡ് എന്നത് ആരാധക വൃന്ദമാണെന്നും അതു പിരിച്ചുവിടേണ്ട കാര്യമില്ലെന്നും കെ പി സി സി അധ്യക്ഷൻ പറഞ്ഞു.
Also Read :
കഴിഞ്ഞദിവസം കൊച്ചിയിലുണ്ടായ ഉപരോധ സമരത്തിനിടെ ജോജുവുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളോട് പ്രതികരിച്ച സുധാകരൻ ജോജു മദ്യപിച്ചെന്ന് ആദ്യം പറഞ്ഞത് കോണ്‍ഗ്രസുകാരല്ല, പോലീസുകാരാണെന്നും ആരോപിച്ചു. എല്‍ഡിഎഫിന് ഭരണമുള്ളപ്പോള്‍ ജോജു മദ്യപിച്ചില്ലെന്ന് വരുത്താന്‍ അനായാസം കഴിയും. പരിശോധനാഫലം ശരിയായാൽ പോലും മദ്യപനെ പോലെയാണ് ജോജു പെരുമാറിയതെന്നും സുധാകരൻ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു.