Also Read :
ജോജുവിന്റെ സുഹൃത്തുക്കള്‍ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാൻ തീരുമാനിച്ചുവെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഇരു വിഭാഗവും തെറ്റുകള്‍ സമ്മതിച്ചുവെന്നും പെട്ടന്ന് ഇരുകൂട്ടരുടേയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
പ്രശ്നങ്ങള്‍ രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും ഷിയാസ് പറഞ്ഞു. അതേസമയം ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ വൈറ്റിലയിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ യൂത്ത് കോൺഗ്രസ് ഖേദം പ്രകടിപ്പിച്ചു. എറണാകുളം എം പി ഹൈബി ഈഡൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് വിഷയത്തിൽ പ്രശ്ന പരിഹാരം നടക്കുന്നത്.
Also Read :
തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതൽ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോൺഗ്രസിന്റെ സമരത്തിൽ വൻ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നടൻ ജോജു സമരത്തെ ചോദ്യം ചെയ്തത്. ഇതിൽ പ്രകോപിതരായ പ്രവര്‍ത്തകര്‍ താരത്തിന്റെ വാഹനം അടിച്ച് തകര്തത്തിരുന്നു.നടൻ മദ്യപിച്ചാണ് ബഹളം വച്ചതെന്നും അടക്കം ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാൽ, അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു.
അതിന് പിന്നാലെ വാഹനം അടിച്ചു തകര്‍ത്തതിന് മുൻ കൊച്ചി മേയര്‍ ടോണി ചെമ്മിണി അടക്കമുള്ള 15 കോൺഗ്രസ് നേതാക്കള്‍ക്കെതിരെയും 50 പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു.
Also Read :
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ച സാഹചര്യത്തിൽ ഇന്ധന വില കുറഞ്ഞതോടെ വൈറ്റിലയിൽ യൂത്ത് കോൺഗ്രസ് മധുരം വിതരണം നടത്തിയിരുന്നു. ഇതിനിടെയാണ് വൈറ്റിലയിൽ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിൽ നേതാക്കള്‍ ഖേദപ്രകടനം നടത്തിയത്. തിങ്കളാഴ്ച പ്രതിഷേധ സമരം ഉണ്ടായ സ്ഥലത്ത് വച്ചാണ് മധുര വിതരണം ചെയ്തിരിക്കുന്നത്. വഴിയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ലഡു വിതരണം ചെയ്തിട്ടുണ്ട്.