ഉപരോധ പരിപാടിയുടെ ഉദ്ഘാടനം നടത്തുന്നതിന് മുൻപ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനെയായിരുന്നു നേതാക്കൾ ചോദ്യം ചെയ്തത്. പാലക്കാട് നഗരത്തിലെ സുൽത്താൻപേട്ട ജംങ്ഷൻ ഉപരോധത്തിനിടെയായിരുന്നു നാടകീയ രംഗങ്ങൾ. പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറക്കുവാൻ കേരള സർക്കാർ തയ്യാറാവുക. പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടി യിൽ ഉൾപ്പെടുത്തുവാൻ കേരള സർക്കാർ അനുകൂല നിലപാട് എടുക്കുക എന്നീ മുദ്രാവാക്യം ഉയർത്തിയായിരുന്നു യുവമോർച്ചയുടെ ഉപരോധം.
Also Read :
പോലീസ് അറസ്റ്റ് ചെയ്ത് നീക്കുമ്പോൾ “ഞങ്ങളെന്താ ഗുണ്ടകളാണോ?, എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയോ എന്നായിരുന്നു” ആദ്യം ചോദിച്ചത്. പിന്നീട് പ്രവർത്തകരെ വാഹനത്തിലേക്ക് കയറ്റവെയാണ്. ഞങ്ങടെ പരിപാടിയുടെ ഉദ്ഘാടനം നടത്തണ്ടേയെന്നും നിൽക്കാൻ പോലും സമയം കിട്ടിയില്ലെന്നും നേതാക്കൾ പറഞ്ഞത്.
“ഞങ്ങടെ പരിപാടിയുടെ ഉദ്ഘാടനം നടത്തണ്ടേ? ഒരു സെക്കൻഡ് എന്താണ് സമയം തരാത്തത്.” എന്നും എന്താണ് സാറെ ഇങ്ങനെയെന്നും പ്രവർത്തകർ പോലീസിനോട് ചോദിച്ചു. ഇതേസമയം തന്നെ ഇവരെ വാഹനത്തിനുള്ളിലേക്ക് കയറ്റിയ പോലീസ് സ്ഥലത്ത് നിന്ന് എല്ലാവരെയും കൊണ്ട് പോവുകയും ചെയ്തു. പോലീസ് വാഹനത്തിനുള്ളിൽ നിന്നും മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ പിന്നീട് പ്രതിഷേധിച്ചത്.
Also Read :
കേന്ദ്രം നികുതി കുറച്ചാൽ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാൻ ധനകാര്യ മന്ത്രി തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിലും യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ കോലം കത്തിച്ചായിരുന്നു യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം.