ന്യൂഡൽഹി > അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പെട്രോൾ -ഡീസൽ എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില് കേന്ദ്ര സര്ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.
നിയമസഭാ – ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില് ബിജെപിക്ക് ഏറ്റ കനത്ത തിരിച്ചടിയും തീരുമാനത്തിന് കാരണമായി. ഇതിനിടെ ഇന്ധനവില കുറഞ്ഞത് കേരളം ഉള്പ്പെടെയുള്ള സംസ്ഥാനങ്ങളില് നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രില് മാസത്തിലും പിന്നീട് സെപ്റ്റംബറിലുമാണ്.
ഇന്ന് അര്ധരാത്രി മുതല് കുറഞ്ഞവില പ്രാബല്യത്തില് വരും. ദീപാവലി തലേന്നാണ് കേന്ദ്രസര്ക്കാര് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോൾ വില 26.06 രൂപയും ഡീസൽ വില 25.91 രൂപയുമാണ് വർധിച്ചത്.