കല്ലറ: വരകുകാലായില്‍ പരേതനായ ശ്രീ. വി.എം. ജോസഫിന്റെ (പാച്ചിസാര്‍) ഭാര്യ മേരി ജോസഫ് (76) നിര്യാതയായി.
മെൽബണിലെ മലയാളി അസോസിയേഷൻ വിക്ടോറിയയുടെ (MAV) മുൻ പ്രസിഡന്റ് സജിമോൻ ജോസഫ്
Sajimon Joseph Varakukalayil പ്രിയ മാതാവ് ആണ് നിര്യാതയായ മേരി ജോസഫ്.
സംസ്കാര ശുശ്രൂഷകള്‍ 04.11.2021 വ്യാഴാഴ്ച 02.00 pm ന് ഭവനത്തില്‍ ആരംഭിച്ച് കല്ലറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ (കല്ലറ പുത്തന്‍പള്ളി). പരേത മൂഴിക്കുളങ്ങര തേനാകര കളപ്പുരയില്‍ കുടുംബാംഗമാണ്. മക്കള്‍: സിബിമോള്‍ ബാബു (UK), സുജ ജെയിംസ് (ബാംഗ്ലൂർ), സജിമോന്‍ ജോസഫ് (ആസ്ട്രേലിയ), സലിമോന്‍ ജോസഫ് (ആസ്ട്രേലിയ). മരുമക്കള്‍: ബാബു എബ്രാഹാം പച്ചിക്കര, ജെയിംസ് ജോസഫ് തെക്കേക്കര, ഡോ. സിബി ചിറയില്‍, സെലിന് വേലിയ്കാത്ത്.മെൽബണിലെയും, അഡ്ലൈഡിലെയും വിവിധ സാംസ്കാരിക , സാമൂഹ്യ സംഘടനാനേതാക്കൾ ഓസ്ട്രേലിയയിലെ ആധ്യാത്മിക രംഗത്തും, സാമൂഹ്യരംഗത്തും നിരവധി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സജിമോനെ അനുശോചോനങ്ങൾ അറിയിച്ചു.