ഓസ്ലോ
നോർവീജിയൻ രണ്ടാംഡിവിഷൻ മത്സരത്തിനിടെ ഐസ്ലൻഡ് താരം എമിൽ പാൽസണ് ഹൃദയാഘാതം. രണ്ടാം ഡിവിഷൻ ക്ലബ് സാർപ്സ്ബോർഗിനുവേണ്ടി കളിക്കുന്നതിനിടെയാണ് മധ്യനിരക്കാരൻ കുഴഞ്ഞുവീണത്. കളി തുടങ്ങി 12 മിനിറ്റിനുള്ളിലായിരുന്നു സംഭവം. ഉടൻ ഈ ഇരുപത്തെട്ടുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഖംപ്രാപിച്ചുവെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ജൂണിലാണ് ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണത്. മിനിറ്റുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് എറിക്സന്റെ ജീവൻ നിലനിർത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച എറിക്സൺ സുഖംപ്രാപിച്ചു. എങ്കിലും ഇതുവരെ കളത്തിൽ ഇറങ്ങിയിട്ടില്ല. പേസ്മേക്കർ ഘടിപ്പിച്ചിട്ടുണ്ട്. ബാഴ്സലോണ താരം സെർജിയോ അഗ്വേറോയ്ക്കും മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടു.