തിരുവനന്തപുരം:ഇ-മൊബിലിറ്റി പദ്ധതിയിൽ സ്വിസ് കമ്പനി ഹെസുമായുള്ള കരാറുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനം. 6000 കോടി ചിലവിൽ 4000 ഇ-ബസുകൾ നിർമിക്കുന്നതാണ് പദ്ധതി. കൺസൾട്ടന്റായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിചൊവ്വാഴ്ച വൈകീട്ട്ഒരുസുപ്രധാന യോഗം വിളിച്ചുചേർത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കോൺഫറൻസ് റൂമിൽ നടക്കുന്ന യോഗത്തിൽ കമ്പനി രൂപവത്കരണവുമായി ബന്ധപ്പെട്ട നടപടികൾ തീരുമാനിക്കും. കെഎസ്ആർടിസിയും കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡും ഹെസ്സുമായി ചേർന്ന ഒരു കമ്പനിയാണ് രൂപവത്കരിക്കുന്നത്.
കമ്പനിയുടെ51 ശതമാനം ഓഹരി ഹെസ്സിനായിരിക്കും.സർക്കാരും സ്വിസ് കമ്പനിയായ ഹെസും ചേർന്ന് സംയുക്ത സംരംഭത്തിലൂടെ 4000 ഇ-ബസുകൾ പുറത്തിറക്കുന്ന പദ്ധതിയാണ് ഇ-മൊബിലിറ്റി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഴിമതി ആക്ഷേപം ഉന്നയിച്ചതിനെത്തുടർന്ന് വിവാദമായപദ്ധതിയാണിത്.
ഇതിനെത്തുടർന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെപദ്ധതിയിൽനിന്ന് ഒഴിവാക്കിയതായി സർക്കാർ അറിയിച്ചിരുന്നു. ഇതിന് ശേഷം പദ്ധതിയെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനമെന്നാണ് പുതിയസൂചനകൾ.
Content Highlights: Kerala Government to proceed with controversial e-mobility project