പിസ്സ സ്ഥിരമായി ഓർഡർ ചെയ്തു കഴിക്കുന്നവരെ സംബന്ധിച്ച് ഒരുപക്ഷെ ബാലിശമായിരിക്കും ഈ ചോദ്യം. പിസ്സ ടേബിൾ അല്ലെങ്കിൽ എന്നറിയപ്പെടുന്ന ഈ സംഭവം പിസ്സ ബോക്സിന്റെ മുകൾഭാഗം മധ്യഭാഗത്ത് ഒടിഞ്ഞു വീഴാതിരിക്കാനും ഉള്ളിലെ ഭക്ഷണത്തിൽ സ്പർശിക്കാതിരിക്കാനും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് എന്ന് ആർക്കാണ് അറിയാത്തത് അല്ലെ? ചിലരുടെ കണ്ടുപിടുത്തതിൽ കഷണങ്ങളായി മുറിച്ചുവച്ചിരിക്കുന്ന പിസ്സ അടർന്നു മാറാതിരിക്കാനാണ് പിസ്സ സ്റ്റൂൾ ഉപയോഗിക്കുന്നത്.
അതെ സമയം ഇൻസ്റ്റാഗ്രാം ഉപയോക്താവായ ഷാസാബ് ഫാറൂഖി പിസ്സ സ്റ്റൂളിന്റെ മറ്റൊരു ഉപയോഗം കൂടെ കണ്ടെത്തി. ഷാസാബ് പോസ്റ്റ് ചെയ്ത വീഡിയോ അനുസരിച്ച്, പിസ സ്റ്റൂൾ താൻ പിസ്സ കട്ടറായാണ് ഉപയോഗിച്ചത്. ഷാസാബ് ഓർഡർ ചെയ്ത ഒരു പിസ്സ ബോക്സ് തുറക്കുമ്പോൾ ഒരു സുഹൃത്ത് പെട്ടിയിൽ നിന്ന് പിസ്സയുടെ ഒരു കഷ്ണം അപഹരിക്കാൻ ശ്രമിക്കുന്നത് കാണാം. ഷാസാബ്, ആ നിമിഷം, പിസ്സ സ്റ്റൂൾ ഉപയോഗിച്ച് ഈ ശ്രമത്തെ ചെറുക്കുന്നത് കാണാം. സ്റ്റൂൾ പിസ്സ കഷണത്തിൽ അമർത്തി പിടിക്കുന്നതോടെ ഒരു ചെറിയ കഷണം മാത്രമാണ് സുഹൃത്തിന് അടിച്ചു മാറ്റാനായത്.
“ഇത് പിസ്സ കട്ടർ #പിസ്സ #ലൈഫ്ഹാക്ക് ആണെന്ന് ആരെങ്കിലും കരുതിയിരുന്നോ?,” ഷാസാബ് തന്റെ പോസ്റ്റിന്റെ കീഴെ കുറിച്ചു. 20 ദശലക്ഷത്തിലധികം വ്യൂ നേടി സോഷ്യൽ മീഡിയയിൽ വൈറലാണ് ഷാസാബ് ഫാറൂഖിയുടെ പിസ്സ സ്റ്റൂൾ വീഡിയോ.