കൊച്ചി > നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർചെയ്ത യുഎപിഎ കേസിൽ സ്വപ്ന സുരേഷ് അടക്കം എല്ലാപ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ പ്രതികളായ സരിത്, റബിന്‍സ്, മുഹമ്മദ് ഷാഫി, എം എം ജലാല്‍ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു. ഇതോടെ പ്രതികള്‍ ജയില്‍ മോചിതരാകും. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഇഡി കസ്റ്റംസ് കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്.