Also Read :
25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇതോടെ സ്വര്‍ണക്കടത്തിലെ എൻഐഎ കുറ്റപത്രം ചോദ്യം ചെയ്യപ്പെടും. കേസിലെ മറ്റ് പ്രതിയായ കെ ടി റമീസ് അടക്കമുള്ളവരുടെ കരുതൽ തടങ്കൽ ഈ മാസം അവസാനം കഴിയും.
മുഹമ്മദ് ഷാഫി, ജലാൽ, റാബിൻസ്, കെ ടി റമീസ്, ഷറഫുദീൻ, മുഹമ്മദ് അലി എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
Also Read :
സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ കൊഫെപോസ കരുതൽ തടങ്കൽ ഹൈക്കോടതി മുൻപ് റദ്ദാക്കിയിരുന്നു. കേസിലെ കൂട്ട് പ്രതിയായ സരിത്തിന്റെ കരുതൽ തടങ്കൽ ഹൈക്കോടതി ശരിവെച്ചു.എന്നാൽ എൻഐഎ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സ്വപ്ന സുരേഷ് ജയിൽ മോചിതയായിരുന്നില്ല.
കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും തങ്ങൾക്കെതിന്ന് സ്വപ്നയും, സരിത്തുമടക്കമുള്ള പ്രതികൾ ഹർജിയിൽ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, പ്രതികൾക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്ന് എൻഐഎ കോടതിയിൽ വാദിച്ചത്.