ന്യൂഡൽഹി > രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ലോക്സഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിൽ ഹിമാചൽപ്രദേശിലെ മണ്ഡി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസും മധ്യപ്രദേശിലെ ഖാണ്ഡ്വയിൽ ബിജെപിയും കേന്ദ്രഭരണപ്രദേശമായ ഭാദ്ര‐നഗർ ഹവേലിയിൽ ബിജെപിയും ലീഡ് ചെയ്യുകയാണ്.
മണ്ഡി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി 9000 ൽ അധികം വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ഖാണ്ഡ്വ ലോക്സഭ മണ്ഡലത്തിൽ ബിജെപി 36000 ൽ അധികം വോട്ടുകൾക്കും ഭാദ്ര‐നഗർ ഹവേലിയിൽ ശിവസേന 18000 വേട്ടുകൾക്കും ലീഡ് ചെയ്യുകയാണ്. ഖാണ്ഡ്വയും മണ്ഡിയും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. ഭാദ്ര‐നഗർ ഹവേലി സ്വതന്ത്രൻ വിജയിച്ച മണ്ഡലമാണ്.
13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 7 സീറ്റുകളിൽ ബിജെപിയും 8 സീറ്റുകളിൽ കോൺഗ്രസും ലീഡ് ചെയ്യുകയാണ്. ബാക്കിയുള്ള 14 സീറ്റുകളിൽ മറ്റു കക്ഷികളാണ് ലീഡ് ചെയ്യുന്നത്. പശ്ചിമ ബംഗാളിലെ നാല് നിയമസഭാ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്.