റോം
ജി20 ഉച്ചകോടിയുടെ ഭാഗമായി ആഗോളവിതരണശൃംഖല ശക്തമാക്കാനെന്നപേരില് രാഷ്ട്രനേതാക്കളുടെ യോഗം വിളിച്ച് അമേരിക്ക. ആഗോളവ്യാപാര രംഗത്ത് ചൈനയുമായി കടുത്തമത്സരം നിലനില്‍ക്കെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് യോഗംവിളിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ ബ്രിട്ടൻ, യൂറോപ്യന്‍ യൂണിയന്, ഓസ്ട്രേലിയ, ക്യാനഡ, ജര്‍മനി, ഇറ്റലി, ജപ്പാന്, ദക്ഷിണ കൊറിയ, മെക്സികോ, സ്പെയിന്, സിംഗപ്പുര്‍, ഡിആര്‍ കോംഗോ തുടങ്ങിയവയുടെ നേതാക്കളും പങ്കെടുത്തു. ആഗോളവിതരണശൃംഖല ശക്തമാക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ താൽപ്പര്യമറിയിച്ചതായി വൈറ്റ്ഹൗസ് പ്രസ്താവനയിറക്കി.