കോട്ടയം > അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ (നീറ്റ്) കേരളത്തിലെ ഉയർന്ന വിജയം എസ് ഗൗരിശങ്കർ നേടി. 720ൽ 715 മാർക്ക് നേടിയ ഗൗരിശങ്കറിന് ദേശീയതലത്തിൽ 17–-ാം റാങ്കുണ്ട്. പന്തളം ഇടപ്പോൺ വെട്ടിയാർ ക്ഷേത്രത്തിനുസമീപം തണൽവീട്ടിൽ സുനിൽകുമാർ -രേഖ ദമ്പതികളുടെ മകനാണ്.
പന്തളം ശ്രീബുദ്ധ സെൻട്രൽ സ്കൂളിൽ പത്താംക്ലാസും ചങ്ങനാശേരി ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാറിൽനിന്ന് പ്ലസ്ടുവും വിജയിച്ചു. പാലാ ബ്രില്ല്യന്റ്സിലായിരുന്നു എൻട്രൻസ് പഠനം. സഹോദരൻ പവിശങ്കർ.
കാർത്തിക ജി നായർ
ദേശീയ തലത്തിൽ മൂന്നാം റാങ്കും പെൺകുട്ടികളിൽ ആദ്യറാങ്കും 720ൽ 720 മാർക്കോടെ മുംബൈ മലയാളി കാർത്തിക ജി നായർ നേടി. മൃണാൾ കുട്ടേരി, തന്മയ് ഗുപ്ത എന്നിവർക്കാണ് യഥാക്രമം ദേശീയതലത്തിൽ ഒന്നുംരണ്ടും റാങ്ക്.