മലപ്പുറം > സിപിഐ എമ്മിന് ജില്ലയിൽ ആദ്യ വനിതാ ലോക്കൽ സെക്രട്ടറി. കീഴാറ്റൂർ പഞ്ചായത്തിലെ നെന്മിനി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് കീഴാറ്റൂർ കൊണ്ടിപറമ്പ് സ്വദേശിയായ കാരാട്ട് കോമളവല്ലിയെ ( 51 ) ലോക്കൽ സമ്മേളനം തെരഞ്ഞെടുത്തത്.
ജനാധിപത്യ മഹിളാ അസോസിയേഷൻ മഞ്ചേരി ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ദേശീയ സമ്പാദ്യ പദ്ധതി ഏജൻസ് അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി, വുമൺസ് ഇൻഡസ്ട്രിയൽ സൊസൈറ്റി പെരിന്തൽമണ്ണ താലൂക്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്തിലേക്കും ഗ്രാമപഞ്ചായത്തിലേക്കും ഓരോ തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ആർഡി ഏജന്റായി ജോലി ചെയ്യുകയാണ്. മണികണ്ഠനാണ് ഭർത്താവ്. അഹല്യ, അതുല്യ എന്നിവർ മക്കളാണ്.