അബുദാബി > കവിയും സാംസ്കാരിക പ്രവർത്തകനുമായ തൃശൂർ ചാമക്കാല സ്വദേശി ടി എ ശശി (55) അബുദാബിയിൽ അന്തരിച്ചു. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മാർക്കറ്റിങ് വിഭാഗത്തിൽ പ്രൂഫ് റീഡറായി ജോലി ചെയ്യുകയായിരുന്നു. അബുദാബിയിലെ താമസസ്ഥലത്ത് പുലർച്ചെ ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം.
അബുദാബി ശക്തി തിയറ്റേഴ്സിന്റെയും കേരള സോഷ്യൽ സെന്ററിന്റെയും സജീവ സാന്നിധ്യമായിരുന്ന ശശി മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ സ്ഥിരമായി എഴുതിവരുന്നു. ശശിയുടെ “ചിരിച്ചോടും മത്സ്യങ്ങളെ’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള വാട്ടർ അതോറിറ്റിയിൽ അസിറ്റന്റ് എൻജിനിയറായ സിന്ധു ആണ് ഭാര്യ. തീർത്ഥു, അമൃത് എന്നിവർ മക്കളാണ്. ഭൗതിക ശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകുമെന്ന് ലുലു മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ അറിയിച്ചു.