ചാത്തന്നൂർ
‘ഇന്ന് 27, ഇനി അഞ്ചുദിവസങ്ങൾ കൂടി കഴിഞ്ഞാൽ ടീച്ചർക്ക് എന്നെ കാണാം’…പാരിപ്പള്ളി ഗവ. എൽപി സ്കൂളിലെ രണ്ടാംക്ലാസുകാരി ക്ലാസ് ടീച്ചർ ശാരികയ്ക്ക് എഴുതിയ കത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. ക്ലാസ് ടീച്ചറെ നേരിട്ട് കാണുന്നതിലെ സന്തോഷമായിരുന്നു കത്തിലെ വരികളിൽ നിറഞ്ഞത്. ആ ആനന്ദമുഹൂർത്തത്തിന് ഒരുനാൾ മാത്രം ശേഷിക്കേ വിദ്യാഭ്യാസ മന്ത്രിതന്നെ വീട്ടിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് വേദ.
വേദ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതോടെയാണ് മന്ത്രി വി ശിവൻകുട്ടിയുടെ ശ്രദ്ധയിലുമെത്തിയത്. ഇത് മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലും പങ്കുവച്ചു. ഇതിനു തൊട്ടുപിന്നാലെയാണ് സ്കൂൾ തുറക്കുന്നതിനു തലേദിവസം വേദക്കുട്ടിയെ നേരിൽ കാണാൻ മന്ത്രി ശിവൻകുട്ടി എത്തിയത്. വേദയും സഹോദരി വീണയും ചേർന്ന് പൂക്കൾ നൽകി മന്ത്രിയപ്പൂപ്പനെ സ്വീകരിച്ചു. സ്കൂൾ തുറക്കുന്നതിലെയും അധ്യാപകരെ നേരിൽ കാണുന്നതിന്റെയും സന്തോഷം വേദ മന്ത്രിയെ അറിയിച്ചു. ‘സ്കൂൾ തുറക്കുന്നതിനു മന്ത്രിയപ്പൂപ്പന് എന്തുതരും’ എന്ന ചോദ്യത്തിനു കവിളിൽ ഉമ്മ നൽകിയായിരുന്നു വേദയുടെ മറുപടി. ശാരിക ടീച്ചർക്ക് എഴുതിയ കത്തും വായിച്ചുകേൾപ്പിച്ചു. പാട്ടുപാടി കൊടുത്തും സെൽഫിയെടുത്തുമാണ് മന്ത്രിയെ യാത്രയാക്കിയത്. ശാരിക ടീച്ചറിനോടും മറ്റ് അധ്യാപക രോടും കൂട്ടുകാരോടും അന്വേ