ന്യൂഡൽഹി
രാജ്യത്തെ 52 ശതമാനം ദരിദ്രവിഭാഗത്തിന്റെ ഏക ആശ്രയമായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നശിപ്പിക്കുന്ന എൻഡിഎ സർക്കാർ നടപടിയെ അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ശക്തമായി അപലപിച്ചു.
സാമ്പത്തിക വർഷത്തിന്റെ പകുതി പിന്നിട്ടപ്പോൾ ഫണ്ടിൽ 8686 കോടി രൂപ കമ്മി. 21 സംസ്ഥാനത്ത് ഫണ്ട് തീർന്നു. ശമ്പളവിതരണം തുടർച്ചയായി മുടങ്ങി. ദിവസക്കൂലി പണിക്കാർക്കിടയിൽ 2020ൽ ആത്മഹത്യ 26.4 ശതമാനം കൂടിയെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോർട്ടുണ്ട്.
കർഷകത്തൊഴിലാളികൾക്കിടയിൽ ഈ വർധനയുടെ നിരക്ക് 18 ശതമാനം. തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കണം. കേന്ദ്രനയം തിരുത്താൻ പ്രതിഷേധം ഉയർത്താൻ യൂണിയന്റെ ഘടകങ്ങളോട് പ്രസിഡന്റ് എ വിജയരാഘവനും ജനറൽ സെക്രട്ടറി ബി വെങ്കടും ആഹ്വാനംചെയ്തു.