മനാമ > കോവിഡ് മുന്‍നിര പോരാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കും. അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
കോവിഡ് മഹാമാരിക്കിടെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാന്‍ ജീവന് കൊടുത്ത മുന്‍നിര പോരാളികളുടെ കുടുംബങ്ങളും രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാന്‍ അാധാരണമായ ശ്രമങ്ങള്‍ നടത്തിയ വിശിഷ്ട വ്യക്തികളും ഗോള്‍ഡന്‍ വിസക്ക് അര്‍ഹരായവരില്‍ ഉള്‍പ്പെടും.
ഈ സംരംഭം മുന്‍നിര നായകന്മാര്ക്കും അവരുടെ കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ട സ്ഥിരത പ്രദാനം ചെയ്യുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
യുഎഇയില്‍ 10 വര്‍ഷം വരെ താമസം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. കോവിഡ് മുന്‍നിരയില്‍ പ്രവര്‍ത്തിച്ച മെഡിക്കല്‍ സ്റ്റാഫിനും മറ്റ് അവശ്യ സേവന ഉദ്യോഗസ്ഥര്‍ക്കും ഇതുവരെ സ്കൂള്‍ വിദ്യാഭ്യാസ ചെലവുകള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കും സഹായം ലഭിച്ചിട്ടുണ്ട്, അവരുടെ കുടുംബങ്ങളെ കാണാന്‍ നാട്ടിലേക്ക് സൗജന്യമായി യാത്രയും അനുവദിച്ചു. ഈ മാസം, അബുദാബിയിലെ 500 ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചു. പ്രതിഭകളെ അബുദാബിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി, കൂടുതല്‍ ഡോക്ടര്‍മാര്‍ക്കും ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷണര്‍മാര്‍ക്കും ഗോള്‍ഡന്‍ വിസ നല്കാന് തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.