“അവിടെ പോയിട്ട് ഇപ്പോഴുള്ള പണി, തെരുവ് കച്ചവടക്കാരുടെ.. മൊബൈൽ ഫോണൊക്കെ വിൽക്കുന്നില്ലെ, ആ തെരുവ് കച്ചവടക്കാരുടെ 167 യൂണിറ്റിൽ ഒരു യൂണിറ്റിന്റെ സൂപ്പർവിഷനാണ് ഒരു പാർട്ടിയുടെ സംഘടന ചാർജ്ജ് വഹിച്ച ഒരു നേതാവ് ഇപ്പോൾ വഹിക്കുന്നത് എന്ന് നിങ്ങൾ അറിയണം”- കെ സുധാകരൻ പറഞ്ഞു.
Also Read :
ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കോൺഗ്രസ് വിട്ടത്. അതേസമയം ചെറിയാന് ഫിലിപ്പ് മറ്റന്നാള്‍ കോണ്‍ഗ്രസ് അംഗത്വമെടുക്കുമെന്നും സുധാകരന് പറഞ്ഞു. കഴിഞ്ഞദിവസമായിരുന്നു ഇടത് ബന്ധം അവസാനിപ്പിച്ച് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത്.
രണ്ട് പതിറ്റാണ്ട് നീണ്ട ഇടത് ബന്ധം ഉപേക്ഷിച്ചാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ തിരിച്ചെത്തിയത്. സി പി എം സഹയാത്രികനായിരുന്നപ്പോൾ ന്യായീകരണ തൊഴിലാളിയായി മാത്രം മാറിയെന്നും കോൺഗ്രസിൽ സ്വന്തമായി അഭിപ്രായം പറയാമെന്നും പാർട്ടി പ്രവേശനത്തിന് പിന്നാലെ ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചിരുന്നു.
Also Read :
സി പി എമ്മിൽ ആയിരുന്നപ്പോഴും താൻ രാഷ്ട്രീയ സത്യസന്ധത പുലർത്തി. രാഷ്ട്രീയ രഹസ്യങ്ങൾ രഹസ്യമായിരിക്കുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞിരുന്നു. വിപുലമായ സൗഹൃദങ്ങൾ കോൺഗ്രസിൽ ഉണ്ട്. തന്റെ വേരുകൾ കോൺഗ്രസിൽ ആണ്. മറ്റൊരു പ്രതലത്തിൽ താൻ വളരില്ല. വേരുകൾ തേടി ഞാൻ മടക്കയാത്ര നടത്തുന്നു. ജനിച്ച് വളർന്ന വീട്ടിൽ കിടന്ന് മരിക്കണമെന്നും പറഞ്ഞുകൊണ്ടായിരുന്നു ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്.