ന്യൂഡൽഹി
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എട്ടര ശതമാനം പിഎഫ് പലിശനിരക്കെന്ന നിർദേശത്തിന് ധനമന്ത്രാലയം അംഗീകാരം നൽകിയതായി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. കഴിഞ്ഞ മാർച്ചിൽ ഇപിഎഫ് ട്രസ്റ്റി ബോർഡ് യോഗം മുന്നോട്ടുവച്ച ഈ നിർദേശത്തിന് ധനമന്ത്രാലയം അംഗീകാരം നൽകാതെ നീട്ടി. പലിശനിരക്ക് തീരുമാനം വൈകുന്നതിൽ തൊഴിലാളികൾക്കും ജീവനക്കാർക്കുമിടയിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. 2010–-11ൽ ഒമ്പതര ശതമാനമായിരുന്ന പിഎഫ് പലിശനിരക്ക് മോദി സർക്കാർ ഘട്ടംഘട്ടമായി വെട്ടിക്കുറയ്ക്കുകയായിരുന്നു. 2019–-20ൽ എട്ടര ശതമാനവും 2018–-19ൽ 8.65 ശതമാനവുമായിരുന്നു പലിശനിരക്ക്.