കൊച്ചി
ഷൂട്ടൗട്ടിൽ കോഴിക്കോടിനെ കീഴടക്കി തൃശൂർ സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ കിരീടം നേടി. ഫെെനലിൽ നിശ്ചിതസമയത്ത് ഇരുടീമുകളും ഗോളടിച്ചില്ല. പെനൽറ്റി ഷൂട്ടൗട്ടിൽ 4–-3നാണ് വിജയം.
തൃശൂരിനായി സിവിഷ, എസ് നിധിയ, സി രേഷ്മ, മഞ്ജു ബേബി എന്നിവർ ലക്ഷ്യം കണ്ടു. കോഴിക്കോടിനായി കെ മാനസ, എസ് കാർത്തിക, വേദവല്ലി ഗോളടിച്ചു. പത്തനംതിട്ടയ്ക്കാണ് മൂന്നാംസ്ഥാനം. ഷൂട്ടൗട്ടിലേക്ക് നീണ്ട ലൂസേഴ്സ് ഫൈനലിൽ മലപ്പുറത്തെ 5–-4ന് തോൽപ്പിച്ചു.