“കാലം ആവശ്യപ്പെടുന്ന തീരുമാനമാണ് ചെറിയാൻ ഫിലിപ്പിന്റേത്. കോൺഗ്രസ് തറവാട്ടിലേക്ക് സ്വാഗതം. അദ്ദേഹത്തെ ഞങ്ങൾ ഹൃദയത്തോട് ചേർത്ത് നിർത്തും. സി പി എമ്മുമായി സഹകരിക്കുമ്പോഴും ചെറിയാൻ ഫിലിപ്പിന്റെ മനസ് കോൺഗ്രസിനൊപ്പമായിരുന്നു. കാരണം കോൺഗ്രസ് ചെറിയാന് ജീവനായിരുന്നു.” ഫേസ്ബുക്കിൽ കുറിച്ചു.
Also Read :
മുതിർന്ന കോൺഗ്രസ് നേതാവും രാഷ്ട്രീയ ഗുരുവുമായ എ കെ ആന്റണിയെ നേരിൽ കണ്ടതിന് പിന്നാലെയാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങുന്നതായി പ്രഖ്യാപിച്ചത്. രണ്ട് പതിറ്റാണ്ട് നീണ്ട ഇടത് ബന്ധം ഉപേക്ഷിച്ചാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ തിരിച്ചെത്തിയത്. സി പി എമ്മിൽ ആയിരുന്നപ്പോഴും താൻ രാഷ്ട്രീയ സത്യസന്ധത പുലർത്തിയെന്നും രാഷ്ട്രീയ രഹസ്യങ്ങൾ രഹസ്യമായിരിക്കുമെന്നും ചെറിയാൻ ഫിലിപ്പ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിപുലമായ സൗഹൃദങ്ങൾ കോൺഗ്രസിൽ ഉണ്ട്. തന്റെ വേരുകൾ കോൺഗ്രസിൽ ആണ്. മറ്റൊരു പ്രതലത്തിൽ താൻ വളരില്ല. വേരുകൾ തേടി ഞാൻ മടക്കയാത്ര നടത്തുന്നു. ജനിച്ച് വളർന്ന വീട്ടിൽ കിടന്ന് മരിക്കണമെന്നും ചെറിയാൻ ഫിലിപ്പ് പാർട്ടിയിലേക്കുള്ള മടക്കം പ്രഖ്യാപിക്കവെ പറഞ്ഞു.
Also Read :
കാൽ നൂറ്റാണ്ടിൻറെ തുടർരചന നടത്താത്തത് സി പി എമ്മിന് എതിരാകുമെന്ന് തോന്നിയതിനാൽ ആണ്. സി പി എമ്മിനെ കുറിച്ച് എഴുതാൻ കോൺഗ്രസിനേക്കാളുമുണ്ട്. സി പി എമ്മിലായിരുന്നപ്പോൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചു. സി പി എമ്മിൽ തനിക്ക് രാഷ്ട്രീയ പ്രസക്തിയുണ്ടായിരുന്നില്ല. കേരളത്തിലെ കോൺഗ്രസ് തിരിച്ച് വരവിന്റെ പാതയിൽ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.