മുംബൈ
നാർക്കോട്ടിക് കൺട്രോൾസ് ബ്യൂറോ (എൻസിബി) സോണൽ ഡയറക്ടർ സമീർ വാംഖഡെയെ മുന്നറിയിപ്പ് ഇല്ലാതെ അറസ്റ്റ് ചെയ്യില്ലെന്ന് മുംബൈ പൊലീസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചു. നടപടിക്ക് മൂന്ന് ദിവസം മുമ്പ് നോട്ടീസ് നൽകും. സുരക്ഷ ആവശ്യപ്പെട്ട് സമീർ വാംഖഡെ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് പൊലീസ് മറുപടി നൽകിയത്. ആഡംബരക്കപ്പലിലെ ലഹരിപ്പാർടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാനെ വിട്ടുനൽകാൻ അച്ഛനും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനുമായി സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് സമീർ വാംഖഡെക്കെതിരായ ആരോപണം.