വാളയാർ: സിപിഎം ലോക്കൽ സമ്മേളനം തർക്കത്തെത്തുടർന്ന് നിർത്തിവെച്ചു. പുതുശ്ശേരി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള വാളയാർ ലോക്കൽ സമ്മേളനമാണ് തർക്കം കാരണം താൽക്കാലികമായി നിർത്തിവെച്ചത്. 25 ബ്രാഞ്ച് കമ്മിറ്റികളിൽ കൂടുതലുള്ള സ്ഥലങ്ങളിൽ ലോക്കൽ കമ്മിറ്റികൾ വിഭജിക്കാമെന്നാണ് ചട്ടം. എന്നാൽ ഇവിടെ 33 ബ്രാഞ്ച് കമ്മിറ്റികളുണ്ട്. ഈ കമ്മിറ്റികൾ 20ഉം 13ഉം ആയി വിഭജിച്ചതിനെത്തുടർന്നാണ് തർക്കമുണ്ടായത്.
കേന്ദ്ര നേതൃത്വത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വിഭജന നടപടികളെന്നും സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ നിർദേശങ്ങൾ ചെവിക്കൊണ്ടില്ലെന്നും ആരോപിച്ചാണ് തർക്കം ആരംഭിച്ചത്. ഒരു വിഭാഗം എതിർപ്പുന്നയിച്ചതോടെ ഇത് വലിയ തർക്കത്തിലേക്ക് നീളുകയായിരുന്നു. ഇതോടെ താൽക്കാലികമായി സമ്മേളനം നിർത്തിവെച്ചിരിക്കുകയാണ്. ഇന്നലെ സമാനമായ രീതിയിൽ പാലക്കാട് തന്നെയുള്ള ഇലപ്പുള്ളി വെസ്റ്റ് ലോക്കൽ സമ്മേളനവും നിർത്തിവെച്ചിരുന്നു.
Content Highlights: Issue in walayar local committee meeting and temporarily suspended the meeting