‘ (എക്സ് ആഷ് എ 12) എന്നാണ്. ഇത്തരത്തിലൊരു വ്യത്യസ്തമായ പേരാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കുട്ടിയുടെ പേര് ‘എബിസിഡിഇഎഫ് ജിഎച്ഐജെകെ സുസു’. അതൊരു പേരല്ല, ഇംഗ്ലീഷ് അക്ഷരമാലയാണ് എന്ന് വാദിക്കല്ലേ. ഇന്തോനേഷ്യയിലെ ഒരു പിതാവാണ് തന്റെ മകന് യഥാർത്ഥത്തിൽ ABCDEF GHIJK സുസു എന്ന് പേരിട്ടിരിക്കുന്നത്. ഇന്തോനേഷ്യൻ പ്രവിശ്യയായ സൗത്ത് സുമാത്രയിലെ മുവാര എനിനിൽ കൊറോണ വൈറസ് വാക്സിനായി പോയപ്പോഴാണ് കുട്ടിയുടെ അസാധാരണ പേര് അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. 12 വയസ്സുള്ള ആൺകുട്ടി തന്റെ മുഴുവൻ പേര് ABCDEF GHIJK സുസു എന്ന് എഴുതി. കുട്ടി തമാശയ്ക്ക് തന്റെ പേര് ഇങ്ങനെ എഴുതിയതാണ് എന്ന് കരുതി പിതാവിനെ വിളിച്ചു വരുത്തിയപ്പോൾ പിതാവും സ്ഥിരീകരിച്ചു പേര് ഇത് തന്നെ.
ക്രോസ്വേഡ് പസിലുകളോടുള്ള പിതാവിന്റെ ഇഷ്ടം കൊണ്ടാണ് ആൺകുട്ടിക്ക് ഈ പേര് നൽകിയതെന്ന് ചില പ്രാദേശിക റിപോർട്ടുകൾ പറയുന്നു. അതെ സമയം മകൻ എഴുത്തുകാരൻ അവനുള്ള ആഗ്രഹം മൂലമാണ് പിതാവ് ഈ പേര് നൽകിയത് എന്നാണ് നാട്ടുകാർ പറയുന്നത്.
സ്വാഭാവികമായും എന്തുകൊണ്ട് പേരിന്റെ അവസാനം സുസു എന്ന് വന്നു എന്നായിരിക്കും ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്. മാതാപിതാക്കളുടെ പേരുകളുടെ ആദ്യാക്ഷരങ്ങളാണ് അത്. പിതാവ് സുഹ്രോ, മാതാവ് സുൽഫഹ്മി.