തിരുവനന്തപുരം: ജീവനക്കാരുടെയും സന്ദർശകരുടെയും സഞ്ചാരം നിയന്ത്രിക്കുന്നതിനുള്ള അക്സസ് കണ്ട്രോൾ സംവിധനംസെക്രട്ടേറിയേറ്റിൽ സ്ഥാപിക്കും. കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ കെൽട്രോണാണ് പദ്ധതി നടപ്പിലാക്കുക.
1,95,40,633 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി ചിലവാകുന്ന തുകയുടെ 30 ശതമാനം മുൻകൂറായി കെൽട്രോണിന് അനുവദിച്ചിട്ടുണ്ട്. 58,62,190 രൂപയാണ് ഇത്തരത്തിൽ കെൽട്രോണിന് മുൻകൂറായി നൽകുക. പൊതുഭരണ വകുപ്പിനാണ് ഇതിന്റെ മേൽനോട്ട ചുമതല.
നിലവിലെ ജീവനക്കാർക്കുള്ള ബയോമെട്രിക് അറ്റൻഡൻസ് സംവിധാനത്തെ പുതിയ അക്സസ് കണ്ട്രോൾ സിസ്റ്റവുമായി ബന്ധിപ്പിക്കും. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
നിലവിൽ അനുമതി ഇല്ലാതെ ആർക്കും സെക്രട്ടേറിയേറ്റ് വളപ്പിൽ പ്രവേശിക്കാൻ സാധിക്കില്ല. മന്ത്രിമാരെ കാണാനും മറ്റും വരുന്നവർ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്. ഇതിനിടെയാണ് നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കുന്നതിനുള്ള അക്സസ് കൺട്രോൾ സംവിധാനം കോടികൾ മുടക്കി സ്ഥാപിക്കുന്നത്.
content highlights:1.95 crore for the new access control system in secretariat