ന്യൂഡൽഹി
പെഗാസസിൽ കേന്ദ്രത്തിനുനേരെ നിശിതമായ കുറ്റപ്പെടുത്തലാണ് സുപ്രീംകോടതി നടത്തിയതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകില്ലെന്ന കേന്ദ്രത്തിന്റെ പിടിവാശി അവരുടെ പങ്കിന് തെളിവായിരുന്നു. ഇപ്പോൾ വ്യക്തമായ മറുപടി നൽകേണ്ട സാഹചര്യം വന്നിരിക്കുന്നു–-യെച്ചൂരി ട്വീറ്റ് ചെയ്തു.