മിലാൻ
എസി മിലാനായി ഗോളടിച്ചും ഗോൾ വഴങ്ങിയും സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ ബൊളോഞ്ഞയ്ക്കെതിരെ നാൽപ്പതുകാരന്റെ പ്രകടനം. 49–-ാംമിനിറ്റിലാണ് ഇബ്ര പിഴവുഗോൾ വഴങ്ങിയത്. കളിജീവിതത്തിലെ രണ്ടാമത്തേത്. 957 മത്സരങ്ങളിലായി 565 ഗോളടിച്ചിട്ടുണ്ട് സ്വീഡൻകാരൻ. 2010ൽ മിലാൻ കുപ്പായത്തിൽത്തന്നെയായിരുന്നു ആദ്യ പിഴവുഗോൾ. ബൊളോഞ്ഞയ്ക്കെതിരെ 4–-2ന് മിലാൻ ജയംനേടി. ഒമ്പതുപേരുമായാണ് ബൊളോഞ്ഞ കളി പൂർത്തിയാക്കിയത്.















