കൊച്ചി
സയ്യദ് മുഷ്താഖ് അലി ട്വന്റി–-20 ക്രിക്കറ്റ് ട്രോഫിക്കുള്ള കേരള ടീമിനെ സഞ്ജു സാംസൺ നയിക്കും. ഡൽഹിയിൽ നവംബർ നാലുമുതലാണ് മത്സരങ്ങൾ. കേരളം നാലിന് ഗുജറാത്തിനെ നേരിടും. ബിഹാർ, റെയിൽവേസ്, അസം, മധ്യപ്രദേശ് എന്നീ ടീമുകളായും ഏറ്റുമുട്ടും. സച്ചിൻ ബേബിയാണ് കേരളത്തിന്റെ വൈസ് ക്യാപ്റ്റൻ. വ്യക്തിഗത കാരണങ്ങളാൽ എസ് ശ്രീശാന്ത് പിന്മാറി.















