ഫത്തോർദ
ഐഎസ്എൽ ഫുട്ബോളിൽ മുഖ്യപരിശീലകനാകുന്ന ആദ്യ ഇന്ത്യക്കാരനായി ഖാലിദ് ജമീൽ. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കോച്ചായി ജമീലിനെ നിയമിച്ചു. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിന്റെ സഹപരിശീലകനായ ജമീൽ മുഖ്യപരിശീലകൻ ജെറാർഡ് നെസിനെ പുറത്താക്കിയശേഷം ക്ലബ്ബിന്റെ താൽക്കാലിക ചുമതല വഹിച്ചിരുന്നു. ടീമിനെ സെമിയിൽ എത്തിക്കുകയും ചെയ്തു. ഐ ലീഗിൽ ഐസ്വാൾ എഫ്സിയെ ചാമ്പ്യൻമാരാക്കി 2017ലാണ് നാൽപ്പത്തിനാലുകാരൻ ശ്രദ്ധേയനാകുന്നത്. പിന്നീട് ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മുംബൈ എഫ്സി ടീമുകളെയും പരിശീലിപ്പിച്ചു .
2014ൽ ആരംഭിച്ച ഐഎസ്എല്ലിൽ ഇതുവരെയും ഒരു ടീമിന്റെ മുഖ്യപരിശീലകനായി ഇന്ത്യക്കാരൻ എത്തിയിട്ടില്ല.















