അടുത്തിടെ സോൾട്ട് ബേയുടെ ഇംഗ്ലണ്ടിലെ റെസ്റ്റോന്റിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ യുവാവ് അടച്ച പണം എത്രയെന്നോ? 1812 പൗണ്ട് അഥവാ രണ്ടുലക്ഷത്തിനടുത്ത് രൂപ. ഓരോ ഭക്ഷണത്തിന് ഈടാക്കിയ തുക സഹിതം ബിൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഒരു കോളയ്ക്ക് 900 രൂപയാണ് ഈടാക്കിയിരിക്കുന്നത്. ആ വാർത്ത കേട്ട് ഞെട്ടിയവർ ഒന്നുകൂടെ ഞെട്ടാൻ തയ്യാറായിക്കോളൂ. നാല് സുഹൃത്തുക്കൾ ചേർന്ന് നൈറ്റ്സ്ബ്രിഡ്ജിലെ നൂസർ-ഇറ്റ് സ്റ്റീക്ക്ഹൗസിൽ കഴിച്ച ഭക്ഷണത്തിന്റെ ബിൽ തുക കേൾക്കണോ? 37,023.10 പൗണ്ട് (ഏകദേശം 38 ലക്ഷം രൂപ).
ബിൽ വന്ന തുകയിൽ 5000 പൗണ്ട് സർവീസ് ചാർജ് ആയിരുന്നു എന്നതാണ് രസകരമായ കാര്യം. റിപ്പോർട്ടുകൾ അനുസരിച്ച് 850 പൗണ്ട് വിലയുള്ള സ്വർണ്ണം കൊണ്ട് പൊതിഞ്ഞ തോമാഹോക്ക് നാലുപേരും വാങ്ങിയിട്ടുണ്ട്. മൊത്തം 600 പൗണ്ടിന് 20 ബക്ലവകളും അവർ ഓർഡർ ചെയ്തിട്ടുണ്ട്. 9100 പൗണ്ട് വിലയുള്ള ഒരു കുപ്പി 1996 പെട്രസിന്റെ, 9950 പൗണ്ട് വിലയുള്ള രണ്ട് കുപ്പി പെട്രോസ് വിന്റേജ്, 810 പൗണ്ട് വിലയുള്ള രണ്ട് കുപ്പി 006 ടോം പേര്ഗ്നോൻ റോസ് മദ്യവും നാൽവർ സംഘം അകത്താക്കിയിട്ടുണ്ട് എന്ന് സ്റ്റാൻഡേർഡ്.കോ.യുകെ റിപ്പോർട്ട് ചെയ്യുന്നു. റെഡ്ഡിറ്റിൽ ഷെയർ ചെയ്ത ബില്ലിന്റെ ചിത്രങ്ങൾ വൈറലാണ്.