തിരുവനന്തപുരം > ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ 94.38 ശതമാനം ജലം. ശനി രാത്രി ഏഴ് വരെയുള്ള കണക്കാണിത്. ഇടമലയാർ 89.10, കക്കി 91.49, ബാണാസുര 84.95, ഷോളയാർ 97.53, മാട്ടുപെട്ടി 89.78, ആനയിറങ്കൽ 86.02, പൊന്മുടി 97.24, കുറ്റ്യാടി 41.61, പമ്പ 72.87, പെരിങ്ങൽകുത്ത് 47.85, കുണ്ടള 91.11, കല്ലാർകുട്ടി 94.71, ഇരട്ടയാർ 27.21, ലോവർ പെരിയാർ 100, മൂഴിയാർ 38.02, കല്ലാർ 26.61 ശതമാനം ജലമുണ്ട്. ഷോളയാർ, പൊന്മുടി, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ അണക്കെട്ടുകൾ ചുവപ്പ് അലർട്ടിലാണ്. ഇടുക്കി ഓറഞ്ചിൽ തുടരുന്നു.